IndiaCrime

6ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ക്യാന്റീനില്‍ വെച്ച് സഹപാഠി പീഡിപ്പിച്ചു

വിദ്യാര്‍ത്ഥി തന്റെ പിന്നിലൂടെ വന്ന് സ്‌കൂള്‍ യൂണിഫോമിനുള്ളില്‍ കൈകടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി

മുംബൈ : ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ക്യാന്റീനില്‍ വെച്ച് മറ്റൊരു വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി ആരോപണം. മുംബൈ ചര്‍ക്കോപ്പിലെ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. പോക്‌സോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കാന്റീനില്‍ വെച്ച് അജ്ഞാനായ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചതെന്നാണ് പന്ത്രണ്ടു വയസുകാരിയായ പെണ്‍കുട്ടി നല്‍കിയ മൊഴി. രാവിലെ 9നും 10നും ഇടയ്ക്കാണ് ഈ കുട്ടി തന്നെ ഉപദ്രവിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

Read Also: കാസർഗോട്ട് യുവതിയെയും കുഞ്ഞിനേയും പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാടകീയ ട്വിസ്റ്റ്

വിദ്യാര്‍ത്ഥി തന്റെ പിന്നിലൂടെ വന്ന് സ്‌കൂള്‍ യൂണിഫോമിനുള്ളില്‍ കൈകടത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കുറ്റവാളി ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ് വേണ്ടവിധം പ്രതികരിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കി. എന്നാല്‍ കുറ്റാരോപിതനായ വിദ്യാര്‍ത്ഥിയെ കണ്ടുപിടിച്ച് ശിക്ഷിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button