Latest NewsKerala

ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; നാലുനില വീട് നിരങ്ങി നീങ്ങി മണ്ണിനടിയിലായി

കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരോത്ത് അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് സമീപം കഴ ിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ പരേതനായ രാധാകൃഷ്ണന്റെ നാലുനില വീട്, പോര്‍ച്ചിലുണ്ടായിരുന്ന കാറിനൊപ്പം നിരങ്ങിനീങ്ങി മണ്ണിനടിയില്‍ താഴ്ന്നുപോവുകയായിരുന്നു.

ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴുകയായിരുന്നു. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്താണ് നാലുവര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചത്. ഈ സ്ഥലത്ത വീട് നിര്‍മ്മാണത്തിന് ആളെ കിട്ടാത്തത്കൊണ്ട് കൊച്ചിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അടിമാലി സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് സെല്ലാറടക്കം നാലുനിലകളായുള്ള വീട് നിര്‍മ്മിച്ചത്.

Also Read : കനത്ത മഴ; ഉരുള്‍പൊട്ടല്‍; മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു

മൂന്ന് നിലകളില്‍ ഒരു നില വാടകയ്ക്ക് നല്‍കിയിരുന്നു. മറ്റ് രണ്ട് നിലകളിലാണ് രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ട് പെണ്‍മക്കളും താമസിച്ചിരുന്നത്. ഇവര്‍ക്ക് ഉടുത്തിരുന്ന വസത്രങ്ങള്‍ ഒഴികെയെല്ലാം നഷ്ടമായി. താഴത്തെ നില പില്ലറുകളാണ്. അതിന് മുകളിലായാണ് വീട് നിര്‍മ്മിച്ചത്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല, അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓഗസ്റ്റ് പതിനാറിനായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button