![ranjan gogoi](/wp-content/uploads/2018/09/ranjan-gogoi.jpg)
ന്യൂഡല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് എത്തുമെന്ന് സൂചന . ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഗൊഗോയുടെ പേര് നിയമമന്ത്രാലയത്തിനു ശിപാര്‍ശ ചെയ്തു. നിലവിൽ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് രഞ്ജന്‍ ഗൊഗോയ്.
ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയം ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗൊഗോയ്യെ പിന്‍ഗാമിയായി ചീഫ് ജസ്റ്റീസ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
Read also:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍
ദീപക് മിശ്രയ്ക്കു നേരെ അഴിമതി ആരോപണം ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കോടതിയിലെ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവെച്ച് പരസ്യമായി വാര്‍ത്ത സമ്മേളനം വിളിച്ചത്. ഈ പ്രവർത്തങ്ങൾ പുതിയ സ്ഥാനക്കയറ്റത്തെ മോശമായി ബാധിക്കുമെന്ന് കരുതിയെങ്കിലും അങ്ങനെയുണ്ടായില്ല.
Post Your Comments