ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും മുന്‍ മന്ത്രിയുമായ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്സുമാരെ ആശുപത്രി മാനേജ് മെന്റ് പുറത്താക്കി. ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം നഴ്സുമാര്‍ ചിരിച്ചുനില്ക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധവുമുയര്‍ന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ആശുപത്രി മാനേജ്മെന്റ് നഴ്സുമാരെ പുറത്താക്കുകയായിരുന്നു. നല്‍ഗൊണ്ടയിലെ കാമിനേനി സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലെ നാലു ജീവനക്കാരെയാണു പുറത്താക്കിയത്. ഹരികൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് എത്തിച്ചപ്പോഴാണ് നഴ്സുമാര്‍ സെല്‍ഫിയെടുത്തത്. ആന്ധ്രയിലെ നെല്ലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയായിരുന്നു ഹരികൃഷ്ണയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റതാണു മരണകാരണം. മുന്‍ രാജ്യസഭാംഗമായ ഹരികൃഷ്ണയുടെ സഹോദരീഭര്‍ത്താവാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. പ്രശസ്ത തെലുങ്ക് നടൻ ജൂനിയർ എൻ ടി ആറിന്റെ പിതാവാണ് ഹരികൃഷ്ണ.
Post Your Comments