ചെന്നൈ: വിദേശ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കണ്വെന്ഷന് സെന്ററിലെ മുറിയില്‍ ഡച്ച് യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നെതര്ലാന്ഡന്റ് സ്വദേശി ലിന്‍ഡ ഐറിനെയാണ് (24) മരിച്ചത്. മുറി തുറക്കാതെ വന്നതോടെ സംശയം തോന്നിയ ജീവനക്കാര്‍ പകരം താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് ലിന്‍ഡയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: ഹോട്ടല്‍ മുറിയില്‍ വിദേശി മരിച്ചനിലയില്‍
യുവതി വ്യാഴാഴ്ച മുറി ഒഴിഞ്ഞതാണ്. എന്നാല്‍ ഇവര്‍ മുറിയില്‍നിന്നും പുറത്തുപോകാനോ ഫോണില്‍ പ്രതികരിക്കാനോ തയാറാകാതെ വന്നതോടെയാണ് ജീവനക്കാര്‍ പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments