KeralaLatest News

നഷ്ടം ഏകദേശം എത്രയെന്ന് കണക്കില്ല: പ്രളയത്തിന്റെ പേരില്‍ അസാധാരണ പിരിവ്

മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിനു പ്രത്യേക ചുമതല നല്‍കും.

പ്രളയത്തിലുണ്ടായ നഷ്ടം ഏകദേശം എത്രയെന്ന് കണക്കാക്കാന്‍ ഇതുവരെ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല, എന്നാൽ പ്രളയത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലടക്കം അസാധാരണ പിരിവിനൊരുങ്ങുകയാണ് സർക്കാർ.പണപ്പിരിവിനായി മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേയ്ക്കു പോകും. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് സംഭാവന സ്വീകരിക്കല്‍. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതിനു പ്രത്യേക ചുമതല നല്‍കും.

എല്ലാ ജില്ലകളിലും പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കും. സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സെപ്റ്റംബർ 11ന് ധനസമാഹരണം നടത്തും.പ്രവാസി മലയാളികള്‍ ഏറെയുള്ള രാജ്യങ്ങളില്‍ നിന്ന് ധനശേഖരണം നടത്താനാണ് ഇന്നലെച്ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

ലോക കേരളസഭ അംഗങ്ങളെയും പ്രവാസി സംഘടനകളെയും സഹകരിപ്പിച്ചാണ് ഈ പിരിവ്. ഒരു മന്ത്രിയും ആവശ്യമായ ഉദ്യോഗസ്ഥരും യുഎഇ, ഒമാന്‍, ബഹ്‌റിന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ബ്രിട്ടന്‍, ജര്‍മനി, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ പ്രവാസികളില്‍ നിന്ന് പണം പിരിക്കും.സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സപ്തംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് ശേഖരണം നടത്തും.വിദ്യാലയങ്ങളില്‍ നിന്നുള്ള ധനസമാഹരണത്തിന് പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.

സിബിഎസ്‌സി, ഐസിഎസ്‌സി. വിദ്യാലയങ്ങളും ധനസമാഹരണ പരിപാടിയില്‍ പങ്കാളികളാകണം.സര്‍ക്കാര്‍ ജോലിക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിനു പുറകെയാണ് വ്യാപക പിരിവിന് സര്‍ക്കാര്‍ തയാറാകുന്നത്. ആഗസ്റ്റ് 30 വരെ 1026 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും യുഎന്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളും വന്‍തോതിലുള്ള സഹായ വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.

പ്രളയത്തിലെ നഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയാലുടന്‍ ആവശ്യമായ സഹായം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ലെന്നു പരാതിയുണ്ട്. എത്ര പണം വേണമെന്നോ എത്ര പണം കേന്ദ്രം നല്‍കുമെന്നോ ഇതുവരെ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button