
കൊച്ചി: കൂര്‍ത്ത പല്ലുകളുള്ള പിരാന ആളുകളെ കൊല്ലുന്നത് ഹോളിവുഡ് സിനിമകളില്‍ കണ്ട് പേടിച്ചവരാണ് നാം. എന്നാല്‍ പ്രളയത്തിനു ശേഷം ഇവ കേരളത്തിലെ കായലുകളിലും പുഴകളിലും എത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നമ്മള് കേട്ടത്. എന്നാല്‍ വേമ്പനാട്ടുകായലിലും മറ്റും കണ്ടെത്തിയത് ആളെക്കൊല്ലി മത്സ്യമായ പിരാനയല്ല. പിരാനയുടെ രൂപ സാദൃശമുള്ള പാക്കു എന്ന മത്സ്യമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
പിരാനയുടെ രൂപസാദൃശ്യമള്ള മത്സ്യമാണെങ്കിലും പാക്കു ഒരു ആളെക്കൊല്ലി മീനല്ല. പിരാനയെ പോലെ വായില്‍ നിറയെ പല്ലുകളുണ്ടെങ്കിലും ഇവ മാസം ഭക്ഷിക്കില്ല എന്നതിനാല്‍ ഇവയെ പേടിക്കേണ്ടതില്ല. പിരാനയുടേതു സമാനമായുള്ള കൂര്‍ത്ത പല്ലുകളല്ല ഇവയ്ക്കുള്ളത്. പാക്കുവിന്റേത് പരന്ന പല്ലുകളാണ്. നാട്ടില്‍ ചുവന്ന ആവോലി എന്നറിയപ്പെടുന്ന ഇത് വളരെ പ്രിയമേറിയ മത്സ്യമാണ്. പിരാനയെ വളര്‍ത്തുന്നത് നിയമ വിരുദ്ധമായതിനാല്‍ അതിനോട് സാദൃശ്യമുള്ള പാക്കുവിനെ രഹസ്യമായാണ് പലരും വളര്‍ത്തുന്നത്.
പ്രളയശേഷം നിരവധി വിദേശ മത്സ്യങ്ങളാണ് ഡാമുകളില്‍ നിന്നും ഫാമുകളില്‍ നിന്നും കേരളത്തിലെ നദികളിലേയ്ക്കെത്തിയത്. ആഫ്രിക്കന്‍ മുഷി, അരപൈമ, സക്കര് ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ മീനുകളും പുഴകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ALSO READ:പുഴയില്‍ ചാകര; മീനുകളുടെ വലിപ്പം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍
Post Your Comments