Latest NewsKerala

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി

വ്യാപാര മേഖലകളിലും കാര്യമായ നഷ്ടമുണ്ടായതോടെ നിരവധി

ഇടുക്കി : സംസ്ഥാനത്തുണ്ടായ പ്രളയത്തെത്തുടർന്ന് ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി. സന്ദർശകർ ഒഴിഞ്ഞതോടെ സർക്കാരിന്റെ ടീ കൗണ്ടിയടക്കുള്ള റിസോർട്ടുകൾ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.

വ്യാപാര മേഖലകളിലും കാര്യമായ നഷ്ടമുണ്ടായതോടെ നിരവധി ആളുകളാണ് പട്ടിണിയിലായത്. കുറിഞ്ഞി സീസണോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചിരുന്നു. പദ്ധതികൾ പലതും ഫലം കണ്ടില്ലെന്ന് മാത്രമല്ല മലവെള്ളപാച്ചാലിൽ എല്ലാം ഉപേക്ഷിക്കുകയും ചെയ്തു.

Read also:സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു

എന്നാൽ മഴ മാറിയതോടെ രാജമലയിൽ കുറിഞ്ഞി പൂക്കൾ വീണ്ടും വിരിഞ്ഞു തുടങ്ങി. എന്നാൽ സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ് സംഭവിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് കളക്ടർ ഇന്നലെ രാത്രിയോടെ നിരോധനം പിൻവലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button