കീവ് : യുക്രൈയിനിലെ ഡൊണെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക് (ഡിഎന്‍ആര്‍) വിമത നേതാവ് അലക്‌സാണ്ടര്‍ സഖാര്‍ ചെന്‍കോ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡൊണെറ്റ്‌സ്‌കിലെ കഫേയിലാണ് സ്‌പോടനം നടന്നത്. അലക്‌സാണ്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള കഫേയാണിത്. ഭീകരാക്രമണത്തില്‍ അലക്‌സാണ്ടര്‍ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.
യുക്രൈന്‍ ആസൂത്രിതമായി നടത്തിയ കൊലാപാതകമാണിതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇതേസമയം യുക്രൈന്‍ സര്‍ക്കാര്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്. പ്രാദേശിക സമാധാനം നശിപ്പിക്കുന്നതിനായുള്ള ഭീരുത്വം നിറഞ്ഞ കുറ്റക്യതമെന്നാണിതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ കൊലപാതകമാണഇിതെന്ന് പറഞ്ഞു.
ALSO READ:ഇന്ത്യൻ തിരഞ്ഞെടുപ്പുകൾ സ്വാധീനിക്കാന്‍ റഷ്യ ശ്രമിച്ചേക്കുമെന്ന് മുന്നറിയിപ്പ്
Post Your Comments