കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ വിസ്‌മയ നേട്ടങ്ങളുമായി മലയാളിതാരം വിസ്‌മയ.നാനൂറ് മീറ്റർ റിലേയിൽ സ്വർണം നേടിയ വിസ്‌മയ ഏറെ പ്രതിസന്ധികൾ നേരിട്ടാണ് ഈ നേട്ടം കൊയ്തത്. മകൾ നാടിന്റെ അഭിമാനമായപ്പോൾ അതൊന്നും അറിയാതെ കോതമംഗലത്തെ വാടക വീട്ടിൽ കഴിയുകയാണ് വിസ്മയയുടെ അമ്മ സുജാതയും അച്ഛൻ വിനോദും.
Read also:മൂന്നാം ഏഷ്യൻ ഗെയിംസ് മെഡൽ : ചരിത്രം കുറിച്ച് വികാസ് കൃഷ്ണൻ
കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ചായിരുന്നു വിസ്മയയുടെ പരിശീലനം. മകളുടെ പ്രകടനം ടിവിയിൽ കാണാൻ പോലുമുള്ള സാമ്പത്തിക സ്ഥിതി ഇവർക്കില്ല. കണ്ണൂരിൽ നിന്ന് മകളുടെ പഠനത്തിനും പരിശീലനത്തിനുമായി കോതമംഗലത്തേക്ക് കുടിയേറിയതാണ് ഈ കുടുംബം.
വിസ്മയയുടെ അനുജത്തി വിജുഷയും കായികതാരമാണ്. വിസ്മയ സ്വർണം നേടിയതറിഞ്ഞതുമുതൽ വീട്ടിലേക്ക് അഭിനന്ദനവുമായി ആളുകള്‍ എത്തിത്തുടങ്ങി. പക്ഷെ അവരെയൊന്നും സൽക്കരിച്ചിരുത്താൻ പോലും ആ വീട്ടിൽ ഇടമില്ലെന്നത് ഒരു വാസ്തവമാണ്.
Post Your Comments