Kerala

കേന്ദ്രമന്ത്രി കണ്ണന്താനത്തിനെ ട്രോളിയവർ അറിയാൻ; ചൈനയില്‍ പോയ അദ്ദേഹം തിരികെയെത്തുന്നത് കേരളത്തിനായി സ്വരൂപിച്ച ലക്ഷക്കണക്കിന് രൂപയുമായി

തുക ചൈനയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അൽഫോൻസ് കണ്ണന്താനം അറിയിച്ചു

ഷാങ്ഹായി: ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്ന ചിത്രം പങ്കുവെച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനമായിരുന്നു കുറേനാളായി ട്രോളുകളിലെ ചർച്ചാവിഷയം. എന്നാൽ ഇതിനിടയിലും ഔദ്യോഗികാവശ്യത്തിനായി ചൈനയില്‍ പോയ കണ്ണന്താനം തിരികെ എത്തുന്നത് കേരളത്തിനായി സ്വരൂപിച്ച ലക്ഷക്കണക്കിന് രൂപയുമായാണ്.

Read also: ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്നെന്ന് അൽഫോൻസ് കണ്ണന്താനം: ഒരു കൂളിംഗ് ഗ്ലാസ്‌ കൂടെ ആവാമായിരുന്നുവെന്ന് സോഷ്യൽമീഡിയ

ചൈനയിലെ ഷാങ്ഹായി പട്ടണത്തില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് നൽകിയത്. 32,13,029 രൂപയാണ് ഇത്തരത്തിൽ സ്വരൂപിച്ചിരിക്കുന്നത്. ഈ തുക ചൈനയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് അൽഫോൻസ് കണ്ണന്താനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button