ശ്രീനഗര്‍: തീവ്രവാദികള്‍ ബന്ദിയാക്കിയ പോലീസുകാരുടെ ബന്ധുക്കളെ മോചിപ്പിക്കാൻ തടവിലാക്കപ്പെട്ടിരുന്ന ഭീകരരുടെ ബന്ധുക്കളെ പോലീസ് വിട്ടയച്ചു. ബുധനാഴ്ച്ച കശ്മീരില്‍ വെച്ച് നടന്ന തീവ്രവാദി ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് തീവ്രവാദികളുടെ കുടുബാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് തീവ്രവാദികള്‍ പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Read also: പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
വ്യാഴാഴ്ച വൈകിട്ടോടെ ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ പതിനൊന്നോളം ബന്ധുക്കളെയാണ് തീവ്രവാദികള്‍ തട്ടി കൊണ്ടു പോയത്. ഇവരെ വിട്ടുകിട്ടുന്നതിനായാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് വിട്ടയച്ചത്. അതേസമയം പോലീസുകാരുടെ ബന്ധുക്കളെ വിട്ടുകിട്ടിയോ എന്നുള്ള വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments