
അടാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് പ്രിയാ വാര്യര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കി.
Also Read : മാണിക്യ മലർ ഗാനത്തിന്റെ വിവാദം കൊഴുക്കുമ്പോൾ ഗാനരചയിതാവ് ജബ്ബാര്‍ മൗലവിക്ക് പറയാനുള്ളത്
ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. കൂടാതെ സിനിമയുടെ സംവിധായകന് ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Post Your Comments