കൊച്ചി: ദുരിതാശ്വാസക്യാംപിലേക്ക് വിദേശത്തുനിന്നെത്തിയ വസ്ത്രങ്ങള്‍ കടത്താൻ ശ്രമിച്ച എട്ടു വനിതാ പൊലീസുർക്ക് സ്ഥലം മാറ്റം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ വനിതാ പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ വിദേശത്തുനിന്ന് കണ്ടെയ്നറിലെത്തിയ വസ്ത്രങ്ങളാണ് ഇവർ വീട്ടിലേക്ക് കടത്താൻ ശ്രമിച്ചത്.
Read also: ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്
സ്റ്റേഷനിലെ എട്ടുവനിതാ പൊലീസുകാര്‍ക്കായിരുന്നു കണ്ടെയ്നറില്‍ എത്തിയ വസ്ത്രങ്ങളുടെ തരംതിരിക്കല്‍ ചുമതല. ഇതിനിടെയാണ് ഇവർ വസ്ത്രങ്ങൾ കടത്താൻ ശ്രമിച്ചത്. സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെളിവുകൾ ലഭിച്ചതോടെ ഇവരെ സ്ഥലം മാറ്റുകയായിരുന്നു.
Post Your Comments