കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ. പിണറായി കൂട്ടക്കൊലക്കേസിലും സൗമ്യയുടെ ആത്മഹത്യയിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ അഭിഭാഷകന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്.
Read also: പിണറായി കൂട്ടക്കൊല ആസൂത്രണം ചെയ്തത് സൗമ്യ ഒറ്റയ്ക്ക് അല്ല: രണ്ട് പേരുടെ അറസ്റ്റ് ഉടൻ
അച്ഛനും അമ്മയും മകളും ഉള്‍പ്പെടെ ഉള്ളവരെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും അക്കാര്യം തെളിയിക്കണം എന്നും ആവശ്യപ്പെട്ടാണ് സൗമ്യ തന്നെ സമീപിച്ചത് എന്നും സൗമ്യ ആരെയോ ഭയപ്പെട്ടിരുന്നതായും അഭിഭാഷകന് വ്യക്തമാക്കുന്നു. പിണറായി കൊലക്കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയതായി സംശയിക്കുന്നതായും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. മരിക്കും മുന്‍പ് സൗമ്യ എഴുതിയ ഡയറിക്കുറിപ്പുകളില്‍ പുറത്ത് നിന്നുമുള്ള ഒരാളുടെ സാന്നിധ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ശ്രീ എന്നാണ് ഇയാളുടെ പേരിനെ സൗമ്യ സൂചിപ്പിക്കുന്നത്.
അതേസമയം മകള്‍ക്ക് വേണ്ടി എഴുതിയ കുറിപ്പുകളില്‍ അമ്മ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ആണെന്നും അവനെ ഇല്ലാതാക്കിയ ശേഷം കുറ്റവാളിയായി ജയിലിലേക്ക് വരുമെന്നും സൗമ്യ ഡയറിയില്‍ എഴുതിയിരിക്കുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ കൊലപാതകി അല്ലെന്ന് തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നും അത് വരെ താന്‍ ജീവിക്കുമെന്നും എല്ലാം നഷ്ടപ്പെട്ട തനിക്ക് അതെങ്കിലും ദൈവം നടത്തി തരുമെന്നും സൗമ്യ എഴുതിയിട്ടുണ്ട്. അഭിഭാഷകന്റെ പുതിയ വെളിപ്പെടുത്തലോടെ കൊലക്കേസ് വീണ്ടും തുറക്കേണ്ടി വരുമെന്നാണ് സൂചന.
Post Your Comments