നീലേശ്വരം: കാസർകോട് ചിറ്റാരിക്കലിൽ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. ബൈക്ക് മോട്ടോർ മെക്കാനിക്ക് കൈതവേലിൽ മനുവിന്റെ ഭാര്യ മീനു (22), മൂന്നു വയസ്സുള്ള മകന് എന്നിവരെയാണു കാണാതായത്. തട്ടിക്കൊണ്ടു പോകല്‍ സംഭവം കാമുകന്റെ സഹായത്തോടെ യുവതി നടത്തിയ നാടകമാണെന്നാണ് സൂചന. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച് പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന വെളുത്ത മാരുതി കാറും കണ്ടെത്തിയിട്ടുണ്ട്.
Read also: പ്രണയം നിരസിച്ചതിന് യുവാവ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്ന് നീനുവിനെയും രണ്ടരവയസ്സുള്ള മകനെയും കാണാതായതായാണ് മനു നൽകിയ പരാതിയിൽ പറയുന്നത്. തന്നെ ആക്രിക്കച്ചവടക്കാരായ ചിലര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതായി നീനു തന്നെയാണ് കരഞ്ഞു കൊണ്ട് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചത്. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫിലായിരുന്നു. കഴുത്തില്‍ മുറിവേല്പിച്ച് ചോര ഒലിപ്പിച്ച നിലയില്‍ നീനുവിന്റെ ഫോട്ടോ ഭര്‍ത്താവിന്റെ വാട്സ്ആപ്പിലേക്ക് ആരോ അയക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കഴുത്തിന് മുറിവേറ്റാല്‍ ഉണ്ടാകുന്ന രീതിയിലുള്ള ചോരയല്ല ഫോട്ടോയിലുള്ളതെന്ന് ഉറപ്പിക്കുകയും യുവതിക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം നീനു ബിനുവുമായി അടുപ്പത്തിലാകുകയായിരുന്നു.
Post Your Comments