ഈ വരുന്ന സെപ്‌ററംബര്‍ 9 ന് ജനിക്കുന്ന കുട്ടികള്‍ക്ക് അതിമൂല്യവത്തായ സമ്മാനമാണ് കെന്റക്കി ഫ്രൈഡ് ചിക്കന്‍ (കെ.എഫ്.സി.) ഒരുക്കിയിരിക്കുന്നത്. ഇതേ ദിവസം ജനിച്ചാല്‍ മാത്രം പോരാ ഒരു പ്രത്യേകത കൂടി ഉണ്ടായിരിക്കണം എന്താന്നല്ലേ ജനിക്കുന്ന കുട്ടിയുടെ ആദ്യ നാമം ‘ഹർലാൻഡ് ‘ (Harland) എന്നുകൂടിയാക്കണം.
കെ.എഫ്.സി.യുടെ സ്ഥാപകനായ ഹര്‍ലാന്റിന്റെ 128 -ാം മത് ജന്മദിനമാണ് സെപ്റ്റംബര്‍ 9 ന്. ആയതിനാല്‍ ആ ദിവസത്തിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് ഇതേ ദിവസം ജനിക്കുന്ന കുട്ടികള്‍ക്ക് ഹർലാൻഡ് എന്ന് പേരിട്ടാല്‍ കമ്പനി ഇത്രയും തുക സംഭാവന നല്‍കുന്നത്.അന്ന് ജനിക്കുന്ന കുട്ടികളില്‍ ഭാഗ്യവനായ കുട്ടിക്കായിരിക്കും തുക സമ്മാനമായി ലഭിക്കുക. സമ്മാനമായി ലഭിക്കുന്ന തുക കുട്ടിക്ക് തൻറെ കോളേജ് വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാം.
Also Read: തലയോട്ടിയെപ്പൊലെയാകാന്‍ ആഗ്രഹിച്ച് മൂക്കും നാവും കാതുമെല്ലാം മുറിച്ച് ഒരു യുവാവ്
സെപ്റ്റംബർ 9 മുതല്‍ കെ.എഫ്.സി യുടെ ഔദ്ധ്യേഗികമായ വെബ്‌സൈററില്‍ ഇതിന്റെ അപേക്ഷാ ഫോം ലഭ്യമായിത്തുടങ്ങും. അന്ന് മുതല്‍ 30 ദിവസത്തേക്ക് ഈ ആപ്ലീക്കേഷന്‍ ഫോം മുഖാന്തിരം രജിസ്ട്രര്‍ ചെയ്യണം. കുട്ടിയുടെ പേര് , ജനിച്ച സമയം, തിയതി , ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയതായിരിക്കും അപേക്ഷാഫോം. വിവരങ്ങള്‍ എല്ലാം കൃത്യമായി വിലയിരുത്തിയതിന് ശേഷമായിരിക്കും സമ്മാനത്തുക അര്‍ഹമായ കുട്ടിക്ക് നല്‍കുക. തങ്ങളുടെ സ്ഥാപകന്റെ പേരിൻറെ കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിപ്പിക്കുന്നതിന് കൂടിവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നതെന്നുകൂടി കമ്പനി വ്യക്തമാക്കി.
Post Your Comments