ന്യൂഡല്‍ഹി : മോദിയുടെ ഭരണ മികവില്‍ സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിയ്ക്കുന്നു. ജിഡിപി വളര്‍ച്ച നിരക്കില്‍ ഇന്ത്യ വന്‍ വര്‍ദ്ധനവ് കൈവരിച്ചു. . 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 8.2 ശതമാനം വളര്‍ച്ച നിരക്കാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ എട്ടുപാദങ്ങളിലെ ഏറ്റവും മികച്ച വളര്‍ച്ച നിരക്കാണിത്.
Read Also : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ, സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും ഒന്നാമത്
കഴിഞ്ഞ പാദത്തില്‍ ഇത് 7.7 ശതമാനമായിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5.59 ശതമാനമായിരുന്നു വളര്‍ച്ച നിരക്ക്.ഉത്പാദന മേഖല 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി . കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് നെഗറ്റീവ് വളര്‍ച്ചയായിരുന്നു ഉത്പാദന മേഖലയില്‍ രേഖപ്പെടുത്തിയത്. നിര്‍മ്മാണ മേഖല 8.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ കാര്‍ഷിക മേഖലയും മോശമാക്കിയില്ല. 5.3 ശതമാനം വളര്‍ച്ച നിരക്കാണ് കാര്‍ഷിക മേഖലയില്‍ രേഖപ്പെടുത്തിയത്.
Post Your Comments