Latest NewsInternational

മനുഷ്യക്കടത്ത് : 7 ഇന്ത്യക്കാർ പിടിയിൽ

കൃത്രിമരേഖകളുടെ സഹായത്തോടെ ഇവരെ അഭയാർഥികളായി അവതരിപ്പിച്ച് കടത്തനായിരുന്നു പദ്ധതി

ബെർലിൻ : അൻപതിലധികം പേരെ അനധികൃതമായി ഇന്ത്യയിൽനിന്ന് ജർമനിയിലേക്ക് കടത്തിയ കുറ്റത്തിൽ ഏഴ് ഇന്ത്യക്കാർ ജർമനിയിൽ അറസ്റ്റിൽ. കോടതിയുടെ അനുമതിയോടെ ഉടൻ തന്നെ ഇവരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കും.

കൃത്രിമരേഖകളുടെ സഹായത്തോടെ ഇവരെ അഭയാർഥികളായി അവതരിപ്പിച്ച് കടത്തനായിരുന്നു പദ്ധതിയെന്ന് പോലീസ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കുള്ള വീസ ഇളവ് (ഷെംഗൻ വീസ) വഴിയാണ് ഇന്ത്യക്കാരെ ഇവിടേയ്ക്ക് എത്തിച്ചത്. ഇവരിൽനിന്ന് ഒട്ടേറെ മറ്റ് രേഖകളും പിടിച്ചെടുത്തു.

Also read : ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് മനുഷ്യക്കടത്ത്; മുപ്പതിലേറെ പെൺകുട്ടികളെ മോചിപ്പിച്ചു

ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ അനധികൃതമായി സഹായിക്കുന്നു എന്ന കുറ്റത്തിന് സിറിയൻ അഭയാർഥി സാറ മർദിനിയെ ഗ്രീക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button