KeralaLatest NewsNews

ഹാരിസൺ കേരളത്തിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും സർക്കാർ അപ്പീലിൽ പറയുന്നു

തിരുവനന്തപുരം : ഹാരിസൺ മലയാളത്തിന് അനുകൂലമായി ഹൈക്കോടതി പ്രസ്താവിച്ച വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്. ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യന്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ നൽകിയ അപ്പീലില്‍ ചൂണ്ടിക്കാണിച്ചു. റിസർവ് ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും അതിനെ ചോദ്യം ചെയ്യാൻ സ്പെഷ്യൽ ഓഫീസറിനു അധികാരം ഉണ്ടെന്നും സർക്കാർ അപ്പീലിൽ പറയുന്നു.

ഹാരിസൺ മലയാളത്തിന്റെ പക്കൽ ഉള്ള 38,000 ഏക്കർ ഭൂമി സർക്കാരിന്റെ ഭൂമിയാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാൻ ഉള്ള നീക്കത്തിനെതിരെ ഹാരിസൺ കമ്പനയും അവരിൽ നിന്നും ഭൂമി വാങ്ങിയവരും നൽകിയ ഹർജികളിൽ ആണ് ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ ഭൂസംരക്ഷണ നിയമ പ്രകാരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് അധികാരമില്ലെന്നും സിവില്‍ കോടതികളാണ് ഇക്കാര്യം തീര്‍പ്പാക്കേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. രജിസ്റ്റർ ചെയ്ത ആധാരവും കരമടച്ച രസീതും ഉള്ളവരിൽ നിന്നും ഭൂമി ഉചിതമായ നടപടിയില്ലാതെ ഏറ്റെടുക്കാൻ ആകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഈ വിധിയുടെ പിന്നാലെ കടുത്ത ആരോപണങ്ങൾ ആണ് സര്ക്കാരിന് നേരെ വന്നത്. നേരെ കേസ് നടത്താതെയും ആവശ്യമായ രേഖകൾ ഹാജരാക്കാതെയും സർക്കാർ ഒത്തു കളിച്ചാണ് കേസ് തോറ്റതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. വിധി നിരാശാജനകമാണെന്നും പരിശോധിക്കണമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button