Latest NewsSports

ഏഷ്യന്‍ ഗെയിംസില്‍ സെയിലിങ്ങില്‍ ഇന്ത്യക്ക് ഇരട്ടി മധുരം

ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപിക ജോഷ്ന സഖ്യം ഫൈനലില്‍ എത്തിയത്

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തില്‍ സെയിലിങ്ങില്‍ ഇരട്ട നേട്ടവുമായി ഇന്ത്യന്‍ താരങ്ങള്‍. ഈ ഇനത്തില്‍ ഇന്ത്യയുടെ വര്‍ഷ – ശ്വേത സഖ്യം വെള്ളിയും വ്യക്തിഗതയിനത്തില്‍ ഹര്‍ഷിത തോമര്‍ വെങ്കലവും നേടിയാണ് മെഡല്‍ നേട്ടം കൈവരിച്ചത്.

കൂടാതെ വനിതാ സ്‌ക്വാഷ് ഇനത്തില്‍ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ജോഷ്ന ചിന്നപ്പ സഖ്യം ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് ദീപിക ജോഷ്ന സഖ്യം ഫൈനലില്‍ എത്തിയത്. ഇന്ത്യയുടെ വനിതാ ഹോക്കി ടീമും സ്വര്‍ണ പ്രതീക്ഷയോടെ ഇന്ന് കളികളത്തില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം വൈകീട്ട് 6:30നു ആണ് ഫൈനല്‍. ജപ്പാനാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.

ALSO READ:ഗെയിംസില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട റിക്ഷാകാരന്റെ മകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button