Latest NewsKeralaBusiness

സെയിൽസ്മാനും ബില്ലും ക്യുവുമില്ലാത്ത പുതിയ കട കൊച്ചിയിൽ

ഇന്ത്യയിലെ ആദ്യത്തെ ബില്ലില്ലാത്ത, സെയിൽസ്മാനില്ലാത്ത, ക്യൂ വേണ്ടാത്ത കട

ഇനി സൂപ്പർമാർക്കറ്റിൽ നിന്നുള്ള ഷോപ്പിങ് അനായാസം പൂർത്തിയാക്കാം. ബില്ലിന് വേണ്ടി ക്യൂവിൽ കാത്തുനിൽക്കേണ്ട കാര്യമില്ല. കൊച്ചിയിലെ വൈറ്റില ഗോൾഡ് സൂക്ക് മാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ബില്ലില്ലാത്ത, സെയിൽസ്മാനില്ലാത്ത, ക്യൂ വേണ്ടാത്ത കട തുറക്കുന്നത്.

‘വാട്ട് എ സെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ഓട്ടോണമസ് സ്റ്റോർ പ്രവർത്തിക്കുന്നത് സെൻസറുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെയാണ്. എസ്. സുഭാഷ്, ദീപക് ജേക്കബ്, വിൻസി മാത്യൂസ്, റിച്ചു ജോസ്, ഷനൂപ് ശിവദാസ് എന്നിവർ ചേർന്നാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്. യുഎസിൽ ആമസോൺ ഗോയുടെ ഇത്തരത്തിലുള്ള ഒരു ഓട്ടോണമസ് സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്.

സൂപ്പർമാർക്കറ്റിലെ റാക്കിൽ നിന്നെടുക്കുന്ന ഓരോ സാധനങ്ങളുടെയും വില, സെൻസറുകളുടെ സഹായത്തോടെ കാർഡിൽനിന്ന് ഈടാക്കുകയാണ് ചെയ്യുന്നത്. എടുത്ത സാധനം തിരിച്ചുവച്ചാൽ അതിന്റെ വില കുറയ്ക്കുകയും ചെയ്യും. ക്രെഡിറ്റ് കാർഡിലൂടെയോ സ്റ്റോറിന്റെ പ്രീപെയ്ഡ് കാർഡിലൂടെയോ ആണ് ബില്ലുകൾ ഓട്ടമാറ്റിക് ആയി അടയ്ക്കുക.

Also Read : മലയാളികൾക്ക് സന്തോഷ വാർത്തയുമായ് ആമസോണ്‍ അലക്സ

 തീർന്നുപോകുന്ന സാധനങ്ങൾ റാക്കിൽ നിറയ്ക്കാൻ മാത്രമാണ് ജീവനക്കാരുടെ ആവശ്യം. ക്യുആർ കോഡ് സ്കാനിങ്ങിലൂടെ മാത്രം കടയിലേക്ക് പ്രവേശനമുള്ളതിനാൽ കള്ളൻമാർ പ്രവേശിക്കുമെന്ന ആശങ്കയും ഇല്ല. ബില്ലടിക്കാൻ ജീവനക്കാരുടെ ആവശ്യമില്ലാത്തതിനാൽ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്റ്റോർ പ്രവർത്തിപ്പിക്കാനാകുമെന്നതും ശ്രദ്ധേയമായ കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button