മഹാരാഷ്ട്ര : ആഗസ്റ്റ് 22, ചന്ദ്രപുര്‍ ജില്ലയിലെ കന്ദല ഗ്രാമത്തില്‍ വിജനമായ ഒരു പറമ്പില്‍ ഓടിക്കളിച്ചുക്കൊണ്ടിരുന്ന രണ്ട് പിഞ്ചു ബാല്യങ്ങള്‍, യങ്ങ് മെഷ്റാമും ഹര്‍ഷലും. വീട്ടില്‍ നിന്ന് അല്‍പ്പം അകലെ മാറിയായിരുന്നു അവര്‍ കളിക്കാനായി കണ്ടെത്തിയ സ്ഥലം. പതിവുപോലെ കളികഴിഞ്ഞ് ക്ഷീണിച്ചവശനായി ഹര്‍ഷല്‍ വീട്ടില്‍ തിരിച്ചെത്തി. ഒറ്റയ്ക്ക് വരുന്ന ഹര്‍ഷലിനോട് അനുജന്‍ എവിടെ എന്ന് പിതാവായ അശോക് മെഷ്റാം തിരക്കി. എന്നാല്‍ മൗനം മാത്രമായിരുന്നു മറുപടി.
2 വയസുകാരനായ പിഞ്ചുബാലനായ തന്റെ മകനെ കാണാത്തതില്‍ പരാതി അറിയിക്കാനായി പിതാവായ അശോക് ബ്രഹ്മപുരിയിലുള്ള പോലീസ് സ്റ്റേഷനില്‍ എത്തി. പരാതിയും ബോധിപ്പിച്ചു. തുടര്‍ന്ന് ചന്ദ്രപുര്‍ പോലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ വെളിവായത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്.
കുട്ടിയുടെ വീടിന് സമീപത്തായി രണ്ട് യുവാക്കള്‍ താമസിച്ചിരുന്നു ,സുനില്‍, പ്രമോദ് ബങ്കര്‍. ഇവരാണ് കഥയിലെ വില്ലന്‍മാര്‍. ആഗസ്ററ് 22 ന് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ മൂത്തയാളായ ഹര്‍ഷലിന്റെ കണ്ണ് വെട്ടിച്ച് ഇവര്‍ 2 വയസുകാരനായ യങ്ങിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിക്കൊണ്ട് പോയതിന്റെ ഉദ്ദേശം അവനെ ബലിയര്‍പ്പിച്ച് ബ്ലാക്ക് മാജിക്ക് നടത്തി ഒളിഞ്ഞിരുക്കുന്ന നിധി കണ്ടെത്തുക എന്നതായിരുന്നു. അതുപ്രകാരം തന്നെ ആഗസ്റ്റ് 23 ന് അവര്‍ ബ്ലാക്ക് മാജിക്ക് ചെയ്യുന്നതിനിടയില്‍ കുട്ടിയെ നിഷ്‌കരുണം കൊലചെയ്തു. ബ്ലാക്ക് മാജിക്കിന് ശേഷം കുട്ടിയുടെ മൃതശരീരം അടുത്തുളള നദിയില്‍ തളളാനായിരുന്നു പദ്ധതി. എന്നാല്‍ ആളുകള്‍ വളരെയധികം ആ വഴി സഞ്ചാരമുണ്ടായിരുന്നതിനാല്‍ അവരുടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ മൃതശരീരം വീടിനകത്ത് കച്ചിത്തുറു ഉണ്ടാക്കി അതില്‍ ഒളിപ്പിച്ച് വെച്ച് കുട്ടിയെ നദിയില്‍ തളളനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു.
കുട്ടിയെ ബ്ലാക്ക് മാജിക്കിനുള്ള നരബലിക്കായി ഇവര്‍ തിരഞ്ഞെടുക്കാനുളള കാരണം വിചിത്രമാണ്. കുട്ടിയുടെ തലയില്‍ 3 ചുഴികള്‍ കാണപ്പെട്ടതായും അവന്‍ പിറന്നപ്പോള്‍ ആദ്യം കാലുകളാണ് പുറത്ത് വന്നതെന്നും അതിനാന്‍ അവന്‍ സഹനത്തിന്റെ പ്രതീകമാണ് ആയതിനാലാണ് അവനെ ബ്ലാക്ക് മജിക്കിനായി ബലിയര്‍പ്പിച്ചെതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
കുട്ടിയുടെ പിതാവില്‍ നിന്ന് പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചന്ദ്രപുര്‍ പോലീസ് മേധാവി മഹേശ്വര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ കന്ദല വില്ലേജ് ആകമാനം പരിശോധന നടത്തിയിരുന്നു. അന്വേഷണത്തില്‍ അയല്‍ക്കാരായ ഈ 2 യുവാക്കള്‍ക്കെതിരെയും സംശയത്തിന്റെ നിഴല്‍ തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നിരന്തരം കുററവാളികളായ സുനിലിനേയും പ്രമോദ് ബങ്കറിനേയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ച പോലീസ് അവരുടെ വീടിനുള്ളില്‍ നടത്തിയ തിരച്ചിലിനിടയില്‍ കുട്ടിയുടെ മൃതശരീരം കച്ചികൂമ്പാരത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. തന്റെ അയല്‍ക്കാരെല്ലാം വളരെ നല്ലവരാണെന്നും താന്‍ ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല എന്നാണ് പിതാവായ അശോക് മെഷ്റാം നിറകണ്ണുകളോടെ പറയുന്നത്.
Post Your Comments