Latest NewsKerala

എസ്ബിഐ കറന്‍സി ചെസ്റ്റുകള്‍ പൂട്ടുന്നു:കാരണങ്ങള്‍ ഇവയൊക്കെ

ട്രഷറി, എ.ടി.എം, ബാങ്ക് ശാഖകള്‍ എന്നിവിടങ്ങളിലെ പണമിടപാടിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍

കൊല്ലം: 32 കറന്‍സി ചെസ്റ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തലാക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ചെസ്റ്റുകള്‍ പൂട്ടുന്നത്. എന്നാല്‍ ട്രഷറി, എ.ടി.എം, ബാങ്ക് ശാഖകള്‍ എന്നിവിടങ്ങളിലെ പണമിടപാടിനെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. നൂറ്റി അമ്പതിലധികം ചെസ്റ്റുകളാണ് സംസ്ഥാനത്ത് ബാങ്കിനുള്ളത്. ഇതില്‍ 32 എണ്ണം പൂട്ടാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി ലഭിച്ചു കഴിഞ്ഞു. 31നു മുതല്‍ ഇവ പൂട്ടാനാണ് തീരുമാനം.

തിരഞ്ഞെടുക്കപ്പെട്ട പ്രധാന ബാങ്ക് ശാഖകളിലാണ് ചെസ്റ്റുകള്‍ ഉള്ളത്. ശാഖകളിലെ അധിക പണം സൂക്ഷിക്കുന്നത് ഇവിടെയാണ്. കൂടാതെ ആര്‍.ബി.ഐയില്‍ നിന്നെത്തുന്ന കറന്‍സികളും നാണയങ്ങളും ഇതിലൂടെയാണ് ബാങ്ക് ശാഖകളിലും, ട്രഷറികളിലും എത്തുന്നത്.

ALSO READ:ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡ് മാത്രം പോരാ

ചെസ്റ്റുകളുള്ള ബാങ്ക് ശാഖകളില്‍ കൂടുതല്‍ ജീവനക്കാരും, അഞ്ചില്‍ കുറയാത്ത സുരക്ഷാ ജീവനക്കാരും വേണം. കുറച്ച് ചെസ്റ്റുകള്‍ പൂട്ടുന്നതോടെ ഇത്തരം ചെലവുകള്‍ നിര്‍ത്തലാക്കാം എന്നതിനാലാണ് പുതിയ തീരുമാനം. എന്നാല്‍ ഇതിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ചെസ്റ്റുകള്‍ അടച്ചു പൂട്ടിയാല്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതും, പുതിയ കറന്‍സികളുടെ ലഭ്യത
വൈകുമെന്നും സംഘടന ആരോപിക്കുന്നു. ചെസ്റ്റുകള്‍ സ്വകാര്യവത്കരിക്കുന്നതിന്റ ഭാഗമായാണിതെന്നും ഇവര്‍ ആരോപിച്ചു. ചെസ്റ്റുകള്‍ക്കായുള്ള സ്വകാര്യ ബാങ്കുകളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്കില്‍ പരിഗണനയിലിരിക്കുമ്പോഴാണ് പുതിയ പരിഷ്‌കാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button