KeralaLatest News

ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല : അപകടസാധ്യതയുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല. അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെ. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ പ്രളയത്തിന് കാരണമായെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയക്കെടുതി വിലയിരുത്തുന്നതിനും പുനരുദ്ധാരണ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തികയായിരുന്നു മുഖ്യമന്ത്രി.

വലിയ ദുരന്തസാധ്യതയുള്ളിടത്ത് ഇനിയും ആള്‍താമസം അനുവദിക്കണോ എന്ന കാര്യത്തില്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടിയ സ്ഥലങ്ങളിലും അതിനു സാധ്യതയുള്ള സ്ഥലങ്ങളിലും ആള്‍താമസം അനുവദിക്കേണ്ടതുണ്ടോ എന്ന് പരിശോധിയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൃഷി നടത്തുന്നതിനോട് ഒന്നും സര്‍ക്കാരിന് എതിര്‍പ്പില്ല. കൃഷിനാശം പോലെയല്ല ആള്‍നാശം പരിഹരിക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : വെള്ളപ്പൊക്ക ദുരന്തം : കേന്ദ്രസംഘം കേരളത്തില്‍

കാലവര്‍ഷക്കെടുതിയുടെ അനുഭവങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും നിലവിലെ സമ്പ്രദായത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തും. ഗണേഷ് കുമാര്‍ ചൂണ്ടിക്കാണിച്ച പോലെ അഗ്‌നിരക്ഷാസേനയ്ക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ എത്തിക്കും. അഗ്‌നിരക്ഷാസേനയുടെ കീഴില്‍ ഒരു റെസ്‌ക്യൂ വളണ്ടിയര്‍ സ്‌കീം നേരത്തെ മുതല്‍ നിലവിലുണ്ട് ഇതു കൂറെ കൂടി വ്യാപകമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button