KeralaLatest News

കേരളത്തിന്റെ പരസ്‌പര സഹായവും പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചതും ലോകത്തിന് മാതൃകയെന്ന് നിതാ അംബാനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായും കൂടാതെ 50 കോടി രൂപയുടെ ദുരിതാശ്വാസ സഹായം 6 ജില്ലകളിലായി നല്‍കിയതായും നിതാ അംബാനി അറിയിച്ചു

ആലപ്പുഴ: പ്രളയക്കെടുതിയിൽ ദുരന്തം അനുഭവിക്കുന്ന ആലപ്പുഴയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിതാ അംബാനി സന്ദർശിച്ചു. പള്ളിപ്പാടുള്ള ഒരു ദുരിതാശ്വാസ ക്യാമ്പിലാണ് നിതാ അംബാനി എത്തിയത്. കേരളത്തിനായി ഇരുപത്തിയൊന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായും കൂടാതെ 50 കോടി രൂപയുടെ ദുരിതാശ്വാസ സഹായം 6 ജില്ലകളിലായി നല്‍കിയതായും നിതാ അംബാനി അറിയിച്ചു. കേരളത്തിന്റെ പരസ്‌പര സഹായവും പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ചതും ലോകത്തിന് മാതൃകയെന്ന് നിതാ അംബാനി പറഞ്ഞു.

Also Read: സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് മാറ്റണം, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രവചനം സത്യമായി; വിമര്‍ശനവുമായി വിഎസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button