Latest NewsNewsInternational

റോഹിങ്ക്യകളുടെ കൂട്ടക്കൊലയ്ക്ക് കാരണമായ സൈനികരെ വിചാരണ ചെയ്യണമെന്ന് യുഎൻ ആവശ്യം മ്യാൻമർ തള്ളി

തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണ് യുഎൻ നടത്തുന്നതെന്ന് മ്യാൻമർ സര്‍ക്കാര്‍ വക്താവ്

നയ്പിഡാവ്: റോഹിങ്ക്യൻ മുസ്ലിമുകളെ കൊന്നൊടുക്കിയ ഉന്നത സൈനികർക്കെതിരെ വിചാരണ വേണമെന്ന യുഎൻന്റെ ആവശ്യം മ്യാൻമർ തള്ളി. തങ്ങൾക്കെതിരെ വ്യാജ പ്രചാരണമാണ് യുഎൻ നടത്തുന്നതെന്ന് മ്യാൻമർ സര്‍ക്കാര്‍ വക്താവ് സൊ ഹാറ്റി അഭിപ്രായപ്പെട്ടു.

വംശീയ ശുദ്ധികരണത്തിന്റെ ഭാഗമായി റോഹിങ്ക്യൻ മുസ്ലിമുകളെ കൊന്നു തള്ളിയതിനും മറ്റ് മനുഷ്യാവകാശ വിരുദ്ധ പ്രവർത്തനങ്ങൾക്കും സൈനികമേധാവി സീനിയർ മിന്‍ ആങ് ഹെയ്ലിംഗിനെയും മറ്റ് അഞ്ച് സൈനികരെയും വിചാരണ ചെയ്യണം എന്ന് യുഎൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

യുഎൻന്റെ വസ്തുതാന്വേഷണ കമ്മിറ്റി പലായനം ചെയ്യപ്പെട്ട 857 റോഹിങ്ക്യൻ സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മ്യാൻമറിലെ സംസ്ഥാങ്ങളായ റാഖൈന്‍, കാച്ചിന്‍, ഷാന്‍ എന്നിവിടങ്ങളിൽ വസിച്ചിരുന്ന റോഹിങ്ക്യകൾക്കെതിരെ പീഡനം ഉണ്ടായെന്നും ഗ്രാമങ്ങൾ തീ വയ്ക്കുകയും പെൺകുട്ടികളെ ബലാൽസംഗം ചെയ്യുകയും ചെയ്തതായി ആണ് റിപ്പോർട്ടിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button