കൊച്ചി: പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം തായ്ലന്ഡിലേക്ക്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 21 വരെയാണ് ഹുവാഹിന് എന്ന സ്ഥലത്ത് ടീം പരിശീലനം നടത്തുക. തായ്ലന്ഡിലെ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളില്‍ ടീമിന്റെ ഒത്തിണക്കവും കായികക്ഷമതയും കൂടുതല്‍ മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യപരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുകയുണ്ടായി.
Read also: കേരള ബ്ലാസ്റ്റേഴ്സ് താരം വിരമിച്ചു
തായ്ലന്ഡിലേക്ക് പോകുന്നതിന് മുന്‍പ് കഴിഞ്ഞ 18 മുതല്‍ കൊച്ചിയില്‍ പരിശീലന മത്സരത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും മഴയും വെള്ളപ്പൊക്കവും കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. 29 നാണ് ആദ്യ മത്സരം. ഇതിൽ ബ്ലാസ്റ്റേഴ്സ് കോല്‍ക്കത്ത എറ്റികെയെ നേരിടും.
Post Your Comments