ജക്കാർത്ത: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യന്‍ റിലേ ടീമിനു സ്വര്‍ണ്ണവും വെള്ളിയും. വനിതാ ടീം സ്വർണം നേടിയപ്പോൾ പുരുഷ ടീമാണ് വെള്ളി നേടിയത്. വനിതകളുടെ 4×400 മീറ്ററില്‍ ഹിമ ദാസ്, എംആര്‍ പൂവമ്മ, സരിതബെന്‍ ലക്ഷ്മണ്ഭായി, വിസ്മയ എന്നിവരാണ് സ്വർണത്തിലേക്ക് ഓടിക്കയറിയത്. 3:28:72 എന്ന സമയത്തില്‍ ഫിനിഷ് ചെയ്ത ഇന്ത്യൻ വനിതകൾ ബഹ്റൈനെയും വിയറ്റ്നാമിനെയും പിന്തള്ളിയാണ് സ്വര്‍ണ്ണം സ്വന്തമാക്കിയത്.
Also Read: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം
സ്വര്‍ണ്ണം നേടിയ ഖത്തര്‍ 3:00:56 എന്ന സമയത്തില്‍ ഫിനിഷ് ചെയ്തപ്പോൾ മുഹമ്മദ് അവസ് യഹിയ, കുഞ്ഞു മുഹമ്മദ്, ധരുണ്‍ അയ്യാസ്വാമി, അരോകിയ രാജീവ് എന്നിവരടങ്ങിയ ഇന്ത്യൻ പുരുഷ ടീം 3:01:85 മിനുട്ടില്‍ മത്സരം പൂര്‍ത്തിയാക്കിയാണ് വെള്ളി നേടിയത്. ജപ്പാനാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.
Post Your Comments