Latest NewsNewsIndia

തിരിച്ചെടുത്താൽ സ്റ്റാലിനെ അംഗീകരിക്കാം, ഇല്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും : അഴഗിരി

കഴിഞ്ഞ ചൊവ്വാഴ്ച ആണ് സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തത്

ചെന്നൈ: പാർട്ടിയിൽ തന്നെ തിരിച്ചെടുക്കുകയാണെങ്കിൽ സ്റ്റാലിനെ നേതാവായി കാണാം എന്ന് സഹോദരനായ അഴഗിരി. പക്ഷെ തിരിച്ചെടുക്കാൻ തയ്യാർ അല്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അഴഗിരി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ആണ് സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

പാർട്ടിയിൽ തിരിച്ചെത്തിയില്ലെങ്കിൽ ഭാവി പരിപാടികൾ തന്റെ അനുയായികളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തനറെ ശക്തി കാണിക്കാനായി സ്റ്റാലിനെതിരെ മാർച്ച് സംഘടിപ്പിക്കാനും അഴഗിരിക്ക് നീക്കം ഉണ്ടായിരുന്നു.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികള്‍ ആണ് സ്റ്റാലിനെ അധ്യക്ഷനായി തിരഞ്ഞെടുത്ത ജനറൽ കൗൺസിലിൽ പങ്കെടുത്തത്. 49 വർഷങ്ങൾക്ക് ശേഷമാണ് ഡിഎംകെ യുടെ അധ്യക്ഷൻ മാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button