Latest NewsGulf

യുഎഇയിൽ അഞ്ച് വയസ്സുകാരി പത്തൊൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു

ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ട ഒരു വഴിയാത്രികനാണ് പോലീസിൽ വിവരമറിയിച്ചത്

ഷാർജ: ഷാർജയിൽ പത്തൊൻപതാം നിളയുടെ മുകളിൽ നിന്ന് വീണ് മരിച്ച അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുടംബത്തിന് കൈമാറി. ഷാർജയിലെ അൽ ഖാൻ ഏരിയയിലെ ഒരു ഫ്ലാറ്റിനു മുൻപിലാണ്  ചോരയിൽ കുളിച്ച നിലയിൽ പെൺകുട്ടിയെ കണ്ട ഒരു വഴിയാത്രികനാണ് പോലീസിൽ വിവരമറിയിച്ചത്.

ഉടനെ തന്നെ അൽ ബുഹാരിയ പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസുകാരും ആംബുലൻസും സഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ കുട്ടി മരിച്ചതായി അധികൃതർ പറഞ്ഞു. ഇത്രയധികം ഉയരത്തിൽ നിന്ന് വീണ കുട്ടിക്ക് അതീവ ഗുരുതരമായ പരിക്ക് പറ്റി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം സംഭവസ്ഥലത്ത് നിന്ന് അൽ ഖാസിമി ആശുപത്രിയിലെത്തിച്ച് ഫോറൻസിക് പരിശോധനകൾക്ക് ശേഷം കുടുംബത്തിന് വിട്ട് നൽകി.

Also Read: ആളുകളെ കൊലയ്ക്ക് കൊടുക്കാനില്ല : അപകടസാധ്യതയുള്ള സ്ഥലത്തെ നിര്‍മാണ പ്രവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി

പോലീസ് സ്ഥലത്തെത്തി വിവരമറിയിച്ചപ്പോഴായിരുന്നു കുട്ടിയുടെ അമ്മ വിവരമറിയുന്നത്. ഇവർ അടുക്കളയിലായിരുന്ന സമയത്തതായിരുന്നു സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ കുട്ടിയുണ്ടായിരുന്ന മുറിയുടെ ജനാല തുറന്ന നിലയിലായിരുന്നു. കുട്ടി ആരുമില്ലാതിരുന്ന സമയത്ത് മേശയുടെ മുകളിൽ കയറി ജനാല വഴി പുറത്തേക്ക് വീണതാകാമെന്നാണ് പോലീസ് പറയുന്നത്.

ഇതേതുടർന്ന് കൊച്ചുകുട്ടികളുള്ള വീടുകളിൽ വാതിലും ജനലുകളും അടച്ച് കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്ന് പോലീസ് താമസക്കാർക്ക് നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button