ഡല്‍ഹി: ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പുയര്‍ന്നതിനാൽ പ്രളയമുണ്ടായേക്കാമെന്ന് ഇന്ത്യയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്. എംപി നിനോങ് എറിങ്ങാണ് അരുണാചല്‍പ്രദേശിനെ പ്രളയം ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ലഭിച്ചതായി വ്യക്തമാക്കിയത്. ചൈനയില്‍ തുടരുന്ന കനത്ത മഴ മൂലമാണ് ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയർന്നത്.
Read also: പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടും: നിയമസഭ
ബ്രഹ്മപുത്ര നദിയില്‍ 150 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ജലനിരപ്പ് ഇത്രയധികം ഉയരുന്നത്. വിവിധ അണക്കെട്ടുകളില്‍ നിന്നായി 9020 ക്യുമെക്‌സ് ജലം നദിയിലേക്ക് തുറന്നുവിട്ടതായും ചൈനയില്‍ നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പ്രളയം ചൈനയെ ബാധിക്കുമെങ്കിലും അരുണാചല്‍പ്രദേശിലേക്ക് എത്തില്ലെന്ന് കേന്ദ്ര ജലവിഭവശേഷി മന്ത്രാലയം അറിയിച്ചു.
Post Your Comments