കോട്ടയം: കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചു എന്ന് പറയപ്പെടുന്ന ദിവസം താൻ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു എന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം പൊളിയുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം കുറവിലങ്ങാട് മഠത്തില്‍ താൻ ഇല്ലായിരുന്നു എന്നാണ് ബിഷപ്പ് പറഞ്ഞത്. താൻ സംഭവ ദിവസം തൊടുപുഴയിൽ ആയിരുന്നവെന്ന ബിഷപ്പിന്റെ മൊഴി തെറ്റാണെന്ന് പോലീസ് കണ്ടെത്തി. ബിഷപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന തെളിവുകൾ ആണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
തൊടുപുഴ മഠത്തിലെ രേഖകള്‍ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ആണ് ഡ്രൈവറും മൊഴി നൽകിയത്. പീഡനം നടന്ന ദിവസം സംഭവസ്ഥലത്ത് ബിഷപ്പിനെ എത്തിച്ചു എന്നാണ് ഡ്രൈവർ പറഞ്ഞത്.
അതിനിടെ ബിഷപ്പിനു വേണ്ടിയാണു കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് സിഎംഐ സഭ വൈദികന്‍ ഫാതര്‍ ജെയിംസ് ഏര്‍ത്തയില്‍ മൊഴി നല്‍കി. കേസിലെ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ നാളെ അന്വേഷണസംഘം പ്രത്യേക യോഗം ചേരുന്നുണ്ട്.
Post Your Comments