തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരന്തത്തില്‍പ്പെട്ട കേരളത്തിന് ആശ്വാസമായി നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. കേരളത്തിന്റെ പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപ. ഇലക്ട്രോണിക്സ് പേയ്മെന്റിലൂടെ 145.17 കോടി, യുപിഐ/ക്യുആര്‍/വിപിഎ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍ടിജിഎസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.
Post Your Comments