കോട്ടയം: ജലന്ധറിലെ കാത്തോലിക് ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതി നല്കിയ കന്യാസ്ത്രീയെ ബിഷപ്പ് സ്വാധ്വീനിക്കാന് ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയിലിന്റെ മൊഴി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി ഷോബി ജോര്‍ജ് എന്നയാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇതിന് താന്‍ ശ്രമിച്ചതെന്ന് ഫാ. ജെയിംസ് എര്‍ത്തയിലില്‍ മൊഴി നല്കി.
ബിഷപ്പിനെ നേരിട്ട് പരിജയമില്ലെന്നും, കലാഭവനില്‍ ജോലി ചെയ്തിരുന്ന, പഴയ സുഹൃത്ത് ഷോബി ജോര്‍ജ്ജ് വഴിയാണ് ബിഷപ്പുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേസില്‍ നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീയ്ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തു. ഇതിനായി താന്‍ കാന്യാസ്ത്രീയെ സമീപിച്ചിരുന്നെന്നുമാണ് ഫാ.ജെയിംസ് എര്‍ത്തയിലില്‍ പോലീസിന് നല്കിയ മൊഴി.
കൂടുതല്‍ തെളിവുകള്‍ക്കായി ഷോബി ജോര്‍ജ്ജിനെ പോലീസ് ചോദ്യം ചെയ്യും. ഇതോടെ കേസിനെ സ്വാധീനിക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിച്ചതിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഫാ. എര്‍ത്തയിലിന്റെ മൊഴി ഉപകാരപ്പെടുമെന്ന് പോലീസ് കരുതുന്നു.
Post Your Comments