Latest NewsEntertainment

വീണ്ടും ട്വിസ്റ്റ്; ബിഗ് ബോസ് ഹൗസിൽ ഒരിക്കലും പിരിയില്ലെന്ന് കരുതിയ സൗഹൃദത്തിന് ഇളക്കം തട്ടുന്നു

ബിഗ് ബോസ് ഹൗസില്‍ എത്തിയ ആദ്യ ദിവസം മുതല്‍ തന്നെ സാബുമോനും അനൂപ് ചന്ദ്രനും അടുത്ത സുഹൃത്തുക്കളാണ്. മോഹന്‍ലാല്‍വരെ ഇവരുടെ സൗഹൃദത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച ഈ സൗഹൃദത്തിന് ഇപ്പോൾ ഇളക്കം തട്ടിയിരിക്കുകയാണ്. പുതിയ ക്യാപ്റ്റന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് അനൂപും സാബുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്.

Read also: ഒരു സ്ത്രീയും പേളിയെ പോലെ ആകരുതെന്ന് ബഷീർ; ബിഗ് ബോസ് ഹൗസിൽ വിവാദം പുകയുന്നു

ലക്ഷ്വറി ബഡ്ജറ്റില്‍ വിജയിച്ച ടീം അംഗങ്ങൾക്ക് മാത്രമേ ഇത്തവണത്തെ ക്യാപ്റ്റന്‍സി ടാസ്ക്കില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളു എന്നതിനാൽ ഗ്രൂപ്പിലെ സ്ത്രീകളെ മത്സരിപ്പിക്കാമെന്നാണ് സുരേഷും സാബുവും തീരുമാനിച്ചത്. അതിഥി, ഹിമ, അര്‍ച്ചന എന്നിവരെയാണ് ഇവർ തിരഞ്ഞെടുത്തത്. എന്നാൽ ക്യാപ്റ്റനാകാന്‍ ഏറ്റവും അനിയോജ്യനായ വ്യക്തി സാബു ആണെന്ന് അനൂപ് പറഞ്ഞു. ക്യാപ്റ്റനാകുന്നതില്‍ തനിയ്ക്ക് പണ്ടേ താല്‍പര്യമില്ലെന്ന് സാബു പറഞ്ഞെങ്കിലും ഇവരുടെ സംസാരം വേറൊരു രീതിയിൽ എത്തുകയായിരുന്നു. ഇതിനിടെ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് താന്‍ പോകുന്നതുവരെ സാബു തന്നോട് മിണ്ടരുതെന്ന് അനൂപ് പറയുകയുണ്ടായി. അനൂപുമായുളള പ്രശ്നം സംസാരിച്ച്‌ തീര്‍ക്കാൻ സാബു ശ്രമിക്കുന്നുണ്ടെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button