Latest NewsIndia

ബെംഗളൂരു നഗരം ഇനിമുതല്‍ പരസ്യനയം കൊണ്ട് കൂടുതല്‍ മനോഹരമാകുന്നു

ബെംഗളൂരു നഗരം ഇനിമുതല്‍ പരസ്യനയം കൊണ്ട് കൂടുതല്‍ മനോഹരമാകുന്നു. ഇനിമുതല്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍പരസ്യങ്ങളും പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും മാത്രമാകും നഗരത്തില്‍ പ്രദര്‍ശിപ്പിക്കുക. ബെംഗളൂരു നഗരത്തിലെ ബാനറുകളും ഫ്‌ളെക്‌സുകളും ഉള്‍പ്പെടെ മുഴുവന്‍ പരസ്യങ്ങളും നിരോധിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.നഗരത്തിലെ അനധികൃത ഫ്‌ളെക്‌സുകളും ബാനറുകളും നീക്കംചെയ്യണമെന്ന് നേരത്തേ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനെത്തുടര്‍ന്ന്, വിവിധ കോണുകളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് കോര്‍പ്പറേഷന്‍ പരസ്യനയം രൂപവത്കരിച്ചത്. കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ കരട് സംസ്ഥാനസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. അന്തിമതീരുമാനം കൈകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. നഗരത്തിന്റെ സ്വാഭാവികഭംഗിക്ക് ദോഷമുണ്ടാക്കാതിരിക്കുക, മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ നയം രൂപവത്കരിച്ചത്. പരസ്യങ്ങള്‍ നിരോധിക്കുന്നത് കോര്‍പ്പറേഷന്റെ വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Also Read : വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിനെ വിറപ്പിച്ച ആ ശബ്ദത്തിന്റെ ഉറവിടം തേടി വിദഗ്ദ്ധര്‍

അതേസമയം, പുതിയ നയത്തിനെതിരേ പ്രതിഷേധവും വ്യാപകമാണ്. ബോര്‍ഡുകളും ഫ്‌ളെക്‌സുകളും തയ്യാറാക്കുന്ന കമ്പനികള്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കര്‍ണാടക ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് തുടങ്ങിയ സംഘടനകള്‍ സിനിമാപരസ്യങ്ങള്‍ക്ക് പ്രത്യേകസ്ഥലം അനുവദിക്കണമെന്നും കോര്‍പ്പറേഷനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button