Latest NewsIndia

വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിനെ വിറപ്പിച്ച ആ ശബ്ദത്തിന്റെ ഉറവിടം തേടി വിദഗ്ദ്ധര്‍

വൈകീട്ട് മൂന്നിനും നാലിനും ഇടയിലായിരുന്നു ഭയാനകമായ മുഴക്കം

ബെംഗളൂരു : ബെംഗളൂരു നിവാസികളേയും മലയാളികളേയും ആശങ്കയിലാക്കിയായിരുന്നു ആ വലിയ ശബ്ദം ഉണ്ടായത്. അതോടൊപ്പം ചെറിയ കുലുക്കവും അനുഭവപ്പെട്ടു. പലരും ഭൂചലനമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അതല്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ഡിസാസ്റ്റര്‍ മോണിറ്ററിങ് സെന്റര്‍ (കെഎസ്എന്‍ഡിഎംസി) അറിയിച്ചു. നഗരത്തില്‍ എവിടെയും ഭൂചലനം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും നാലുമണിക്കും ഇടയിലാണ് സംഭവം.

Read Also : ബെംഗളൂരുവില്‍ പലയിടത്തും പത ഉയരുന്നു: സുരക്ഷയൊരുക്കാതെ മുഖ്യമന്ത്രി

ആദ്യം വലിയ മുഴക്കമായിരുന്നു. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ കുലുക്കമുണ്ടാകുകയായിരുന്നു. വളരെ വേഗം വാര്‍ത്ത വാട്‌സാപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും വലിയ രീതിയില്‍ പ്രചരിച്ചു. എന്താണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് വിദഗ്ദര്‍ പരിശോധിച്ചു വരികയാണ്. പശ്ചിമ- ദക്ഷിണ ബെംഗളുരുവിലാണ് ആളുകളെ പരിഭ്രാന്തരാക്കിയ സംഭവം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button