ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ പതിയിരുന്ന ഭീകരർ സൈന്യത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഏറ്റുമുട്ടൽ തുടരുകയാണ്. കൂടുതൽ ഭീകരർ പ്രദേശത്തു ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ സൈന്യം കെട്ടിടം വളഞ്ഞു.
ബുധനാഴ്ച നടന്ന ആക്രമണത്തിൽ നാല് പോലീസുകാർക്ക് ജീവൻ നഷ്ടമായിരുന്നു. തെക്കൻ കാശ്മീരിൽ സ്ഥിതി ചെയ്യുന്ന ഷോപിയാൻ ജില്ലയിലെ അർഹമിലായിരുന്നു ഇന്നലെ ആക്രമണം നടന്നത്. കേടുപറ്റിയ വാഹനം നന്നാക്കുകയായിരുന്ന പോലീസുകാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രണ്ട് പൊലീസുകാരെ സംഭവസ്ഥലത്തു വച്ച് തന്നെ കൊല്ലപ്പെട്ടു. രണ്ടുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അനന്തനാഗ് ജില്ലയിൽ ഒളിച്ചു താമസിക്കുകയായിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രദേശവാസികൾ ഭീകരർക്ക് അഭയം നൽകുന്നു എന്ന വാദം ശക്തിപെടുന്ന സമയത്താണ് വീണ്ടും കാശ്മീരിൽ ആക്രമണങ്ങൾ അരങ്ങേറുന്നത്.
Post Your Comments