ബോധഗയ: യോഗാ കേന്ദ്രത്തില്‍ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ ബുദ്ധ സന്യാസി അറസ്റ്റില്‍. യോഗാ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ പീഡനത്തിരയാവുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബുദ്ധ സന്യാസി അറസ്റ്റിലായത്. അസാമിലെ അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ ബോധഗയയില്‍ നിന്ന് ബുധനാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read : അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം, ഒമ്പത് വയസുകാരന് നേരിടേണ്ടി വന്നത് കൊടും ക്രൂരത
കുട്ടികളുടെ മൊഴി എടുത്തതിന് ശേഷം പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ നടത്തിവരുന്ന യോഗാ കേന്ദ്രത്തില്‍ പഠിക്കാനെത്തുന്ന കുട്ടികളാണ് പ്രകൃതിവിരുദ്ധ പീഡനത്തിരയായതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പറഞ്ഞു.
Post Your Comments