![](/wp-content/uploads/2018/08/man-found.jpg)
ദുബായ്: ദുബായിയില്‍ പത്തൊമ്പതു ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ ആശുപത്രിയില്‍ കണ്ടെത്തി. ഇന്ത്യയ്ക്കാരനായ മൊഹ്‌ലി അല്‍ ഡീന്‍ മുഹമ്മദ് (47) എന്നയാളെയാണ് ദുബായിയിലെ ആശുപത്രിയില്‍ കണ്ടെത്തിയത്. മുഹമ്മദിനെ കാണുന്നുന്നില്ലെന്നും ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ജനങ്ങളുടെ അവസരോചിതമായ ഇടപെടല്‍ മൂലം അടുത്ത ദിവസം തന്നെ ഇയാളെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു.
മുഹമ്മദിനെ കണ്ടെത്തിയ വിവരം പോലീസ് ഇയാളുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ദുബായിലെ അല്‍ നുവൈമിയിലെ വീട്ടില്‍ നിന്നും പോയ ഇയാള്‍ 19 ദിവസങ്ങള്‍ക്കു ശേഷവും തിരിച്ചു വന്നിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളെ കാണാതായ വിവരം പോലീസ് ജനങ്ങളെ അറിയിച്ചത്.
ALSO READ:യുഎഇയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി : കടുത്ത ഉഷ്ണമാണ് മരണ കാരണമെന്നു റിപ്പോർട്ട്
Post Your Comments