ആറന്മുള: ആര്‍ഭാടങ്ങളും ആരവങ്ങളും ഇല്ലാതെ ഇന്ന് ആറന്മുള ഉത്തൃട്ടാതി ജലമേള നടക്കും. ആഘോഷങ്ങൾ ഒഴിവാക്കി കേവലം ചടങ്ങ് മാത്രമായിയാകും ഇത്തവണത്തെ ഉത്തൃട്ടാതി ജലമേള നടക്കുക. രാവിലെ പത്തിന് സത്രക്കടവില്‍ നിന്നു പള്ളിയോടങ്ങളുടെ ഘോഷയാത്ര ആരംഭിക്കും. എത്താന്‍ കഴിയുന്ന പള്ളിയോടങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങു മാത്രമാകും നടത്തുക.
ALSO READ: ആറന്മുള വളളസദ്യ നടത്തുന്നതിന്റെ മുറ
ക്ഷേത്രക്കടവില്‍ വെറ്റില, പുകയില, അവില്‍പൊതി എന്നിവ നല്‍കി പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയോടങ്ങളെ സ്വീകരിക്കും. ഇതല്ലാതെ മറ്റൊരു ചടങ്ങുകളും ഉണ്ടാവില്ല. തെക്കേമുറി കിഴക്ക്, ളാക-ഇടയാറന്മുള, കിഴക്കനോതറ-കുന്നേകാട്, വന്മഴി എന്നീ പള്ളിയോടങ്ങളുടെ പള്ളിയോടപ്പുരകള്‍ പ്രളയജലം കയറി പൂര്‍ണമായി തകര്‍ന്നു. ഇതു കൂടാതെ ഒട്ടേറെ പള്ളിയോടങ്ങള്‍ക്കു കേടുപാടുകളുണ്ടായിട്ടുണ്ട്.
Post Your Comments