Latest NewsSaudi ArabiaGulf

സൗദിയില്‍ വിമാനം പറപ്പിക്കാന്‍ ഇനി വനിതകളും

സൗദി അറേബ്യന്‍ എയര്‍ലൈനില്‍ ആയിരിക്കും ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക

റിയാദ്: സൗദി വ്യോമയാന ഏജന്‍സിയായ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ ) അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് നല്‍കും. സൗദിയില്‍ നൂറ്റാണ്ടുകളായ് നിലനിന്നിരുന്ന ഡ്രൈവിംഗില്‍ സ്ത്രീകള്‍ക്കുള്ള നിരോധനം നീക്കം ചെയ്തതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം. സൗദി അറേബ്യന്‍ എയര്‍ലൈനില്‍ ആയിരിക്കും ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുക.

Also Read : സൗദി വഴിയുള്ള വിമാന സര്‍വീസ് റദ്ദാക്കണം : ഇസ്രയേല്‍ വിമാനകമ്പനി

ഈ രംഗത്തെ സാങ്കേതിക മേഖലയില്‍ ഏതാനും വനിതാ ജീവനക്കാരുണ്ട്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണു ഈ തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. സൗദി അറേബ്യയിലെ സാമ്പത്തിക ഡൈവേഴ്‌സിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായി സ്ത്രീകള്‍ക്ക് കുറെ ഏറെ അവസരങ്ങള്‍ തുറന്നു നല്‍കുന്നുണ്ട്. സൈനികര്‍, അതിര്‍ത്തി കാവല്‍ക്കാര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മേഖളകിലും വനിതകള്‍ക്ക് ജോലികള്‍ നല്‍കി തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button