MollywoodLatest NewsCinemaNews

ഭർത്താവിന് ഇഷ്ടമല്ല; ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പ്രശസ്ത നടി

വീട്ടിൽ വെറുതെ ഇരിക്കരുതെന്നും ഇനിയും അഭിനയിക്കണം എന്നുമാണ് ഭർത്താവിന്റെ നിർദേശം എന്നും വീട്ടുകാരും ഇക്കാര്യത്തിൽ തന്നെ പിന്തുണയ്ക്കുന്നുവെന്നും നടി വ്യക്തമാക്കി

ഭർത്താവിന് മറ്റുള്ളവരുമായി അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താല്പര്യമില്ല അതുകൊണ്ട് ഇനി ചുംബന രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് നടി പ്രിയാമണി. ഭര്ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിന് നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് താല്പര്യമില്ലെന്നും അതിനാലാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും പ്രിയാമണി വ്യക്തമാക്കി.

“ഇതിനെക്കുറിച്ച് വിവാഹം കഴിഞ്ഞ കുറച്ച നടികളുമായി സംസാരിച്ചു. ഇത് അവരുടെ ജോലിയല്ലേ അവരുടെ ബോയ്‌ഫ്രണ്ട്‌സ് ഇതിലൊന്നും ഇടപെടാറില്ല എന്നാണ് അവർ പറയുന്നത്. പക്ഷെ എനിക്കിനി അത് കഴിയില്ല. അതുകൊണ്ട് ഓൺസ്‌ക്രീൻ കിസ്സിങ് ഒക്കെ ഒഴിവാക്കും.” പ്രിയാമണി പറയുന്നു.

എന്നാലും വീട്ടിൽ വെറുതെ ഇരിക്കരുതെന്നും ഇനിയും അഭിനയിക്കണം എന്നുമാണ് ഭർത്താവിന്റെ നിർദേശം എന്നും വീട്ടുകാരും ഇക്കാര്യത്തിൽ തന്നെ പിന്തുണയ്ക്കുന്നുവെന്നും പ്രിയാമണി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

“വിവാഹശേഷം നീ അഭിനയിക്കണം വീട്ടിലിരിക്കരുത് എന്നാണ് മുസ്തഫ എന്നോട് പറഞ്ഞത്. സിനിമയോടുള്ള എന്റെ പാഷന്‍ മുസ്തഫയ്ക്ക് അറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.” പ്രിയാമണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button