ആമസോൺ പേ ഉപയോഗിച്ച് ഇനി മുതൽ നിങ്ങൾക്ക് ബില്ലുകൾ അടയ്ക്കാം. ആമസോൺ ഇന്ത്യയുടെ പുതിയ ബിൽ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് വൈദ്യുതി, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഗ്യാസ്, പോസ്റ്റ് പെയ്ഡ് തുടങ്ങിയ ബില്ലുകൾ അടയ്ക്കാനാകും.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ആമസോൺ പേ ബിൽ പേയ്മെന്റ വഴി ഒറ്റ ക്ലിക്കിലൂടെ അതിവേഗത്തിലും സുരക്ഷിതമായും ബില്ലുകൾ അടയാക്കാനാകും. മൊബൈൽ ആപ്ലിക്കേഷൻ / വെബ്സൈറ്റിൽ ആമസോൺ പേ ഡാഷ്ബോർഡും ആമസോൺ ഹോംപേജും വഴി ഈ വിഭാഗങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.
Also Read : ഉപഭോക്താക്കൾക്ക് വൻ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ആമസോൺ
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ, നെറ്റ് ബാങ്കിംഗ്, ആമസോൺ പേ ബാലൻസ് എന്നിവ ഉപയോഗിച്ച് മൊബൈൽ റീചാർജ് അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കാം.ബിഎസ്ഇഎസ്, ടാറ്റാ പവർ, ബിസ്കോം, ബിഎസ്എൻഎൽ, എയർടെൽ, വോഡാഫോൺ, റിലയൻസ് ജിയോ, ആക്ട്, ഹത്വേ, ഐ.ജി.എൽ, എം.ജി.എൽ തുടങ്ങിയവർ മുഖേന ഈ സേവനം ബിൽ പേയ്മെന്റ് പ്രാപ്തമാക്കുന്നു.
Post Your Comments