മിഥുന്റെ അർജന്റീന ഫാൻസ് കാട്ടൂർ കടവിൽ കാളിദാസ് ജയറാം നായകനാകും

ആട് മൂവി സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ ആണ് മിഥുൻ മാനുവൽ തോമസ്

ആട് മൂവി സീരിസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ ആണ് മിഥുൻ മാനുവൽ തോമസ്. ആടിന് പുറമെ ആന്മരിയ കലിപ്പിലാണ്, അലമാര എന്നി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് മിഥുൻ തിരക്കഥയും രചിച്ചിരുന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ അര്ജന്റീന ഫാൻസ്‌ കാട്ടൂർ കടവിൽ എന്ന ചിത്രത്തിലെ നായകനെ വെളിപ്പെടുത്തി ഇരിക്കുകയാണ് മിഥുൻ. പൂമരം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനസിൽ കയറി പറ്റിയ കാളിദാസ് ജയറാം ആണ് ചിത്രത്തിലെ നായകൻ. ഫേസ്ബുക്ക് വഴിയാണ് മിഥുൻ ഈ സൂചന നൽകിയത്. ജയറാം, കാളിദാസ് ജയറാം, നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് മിഥുന്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതിനിടക്ക് തന്നെ കോട്ടയം കുഞ്ഞച്ചൻ 2 , ആട് 3 എന്നി ചിത്രങ്ങൾ ചെയ്യാനും മിഥുൻ മനുവേലിന് പ്ലാനുകൾ ഉണ്ട്.

Share
Leave a Comment