ദുബായ് : രണ്ട് ഏഷ്യന്‍ പൗരന്‍മാര്‍ തങ്ങളുടെ കൂടെയുള്ളയാളെ കൊലപ്പെടുത്തി വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായി. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നാണ് രണ്ട് യുവാക്കളേയും പൊലീസ് പിടികൂടിയത്.
ദേരയിലെ ഒരു ഫ്‌ളാറ്റിലാണ് സംഭവം. ഏഷ്യന്‍ വംശജരായ മൂന്ന് പേരാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ ഏതോ ഒരു കാര്യത്തെ ചൊല്ലിയുള്ള വാഗ്വാദം ഒടുവില്‍ കൊലപാതകത്തില്‍ കലാശിയായിരുന്നു. എന്നാല്‍ കൊലപാതകം പുറത്തറിയാതിരിയ്ക്കാന്‍ മൃതദേഹം വലിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിയ്ക്കാനും ശ്രമം നടത്തി.
Read Also : കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം കൊലയാളിയെ പിടികൂടി ദുബായ് പോലീസ്
സംഭവം നടക്കുമ്പോള്‍ ഫ്‌ളാറ്റില്‍ 11 പേര്‍ ഉണ്ടായിരുന്നു. ആരോ പൊലീസില്‍ രഹസ്യമായി നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി. പൊലീസിനെ കണ്ടതോടെ ഫ്‌ളാറ്റില്‍ നിന്നും പതിനൊന്ന് പേര്‍ പുറത്തേയ്‌ക്കോടി. ഇതിനിടയില്‍ ഒരു വണ്ടിയുടെ പുറത്തിരിക്കുന്ന കാര്‍ഡ് ബോര്‍ട്ട് പെട്ടി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇത് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments