ജക്കാർത്ത: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചൈനയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ ജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ ഫൈനലിൽ കടന്നു. ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഗുര്‍ജിത്ത് സിംഗിന്റെ ഗോളിലൂടെയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇന്ന് നടന്ന മറ്റൊരു സെമിഫൈനലിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളിനു കീഴടക്കി ജപ്പാന് ഫൈനലില്‍ കടന്നു.
Also Read: ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സ്: ഇന്ത്യൻ പുരുഷ വിഭാഗം ടീം ഫൈനലിൽ
Post Your Comments