ഷാര്‍ജ: യുഎഇയിലെ വനിതാ ദിനത്തില്‍ വീട്ടുജോലിക്കാരിക്ക് നറുക്കെടുപ്പിലൂടെ ലഭിച്ചത് രണ്ടുകോടി രൂപ. അല്‍ അന്‍സാരി എക്സേഞ്ചിന്റെ സമ്മര്‍ പ്രമോഷന് നറുക്കെടുപ്പിലാണ് ജിനോ റിയാലുയോ രണ്ടുകോടിയോളം രൂപ സ്വന്തമാക്കിയത്. അല്‍ അന്‍സാരി എക്ചേഞ്ചിന്റെ അഞ്ചാമത് സമ്മര്പ്രമോഷന് നറുക്കെടുപ്പാണ് യുവതിയുടെ ജീവതം മാറ്റിമറിച്ചത്.
ALSO READ: യുഎഇയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടമുണ്ടാകുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കാനും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും തുക മാറ്റിവെയ്കക്കുമെന്ന് അവ്ര പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി യുഎഇയില്‍ വീട്ടുജോലിചെയ്യുകയാണ് ജിനോ. കണ്ണൂര്‍ സ്വദേശിയായ റഷീദ് കുഞ്ഞുമുഹമ്മദ് അടക്കം ഒമ്പതു പേര്‍ക്ക് ഒരുലക്ഷത്തി തൊണ്ണൂറായിരം രൂപയും ഒരാള്‍ക്ക് ബെന്‍സ് കാറും ലഭിച്ചു. 50ലക്ഷംപേരാണ് നറുക്കെടുപ്പില്‍ പങ്കെടുത്തത്.
Post Your Comments