കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് സഹായവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതുവരെ കാണാന്‍ കഴിയാത്ത സഹകരണവും കരുതലും കേരളത്തോട് മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കാണിക്കുകയുണ്ടായി. എന്നാല്‍ ലഭിച്ച സഹായങ്ങള്‍ കൃത്യമായ കരങ്ങളില്‍ എത്തുന്നുവോയെന്ന കാര്യത്തിലാണ് സംശയം ബാക്കി നില്‍ക്കുന്നത്. രാഷ്ട്രീയ സംഘടനകല്‍ പിരിച്ചെടുത്തതാകട്ടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ച സഹായങ്ങളാകട്ടെ കൃത്യമായി വിനിയോഗിച്ചില്ലെങ്കില്‍ അതില്‍ പരം മറ്റൊരു അപമാനം കേരളത്തിനുണ്ടാകില്ല.
ഇതിനോടകം തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ സാധനങ്ങള്‍ കൃത്യമായ കൈകളില്‍ എത്താതെ മറ്റിടത്തേക്ക് കടത്താന്‍ ശ്രമിച്ച സിപിഎം നേതാവിന്റെയും ഉദ്യോഗസ്ഥയുടേയും വാര്‍ത്തകള്‍ നാം കാണുകയുണ്ടായി. പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്ന ഇത്തരം നടപടികള്‍ അങ്ങേയറ്റം നീചമാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ട് പണമിടാന്‍ പറഞ്ഞിട്ടും പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവര്‍ ബക്കറ്റ് പിരിവിന് ഇറങ്ങുന്നത് കാണിച്ചുള്ള വാട്‌സ്ആപ് വീഡിയോകള്‍ പുറത്തിറങ്ങുകയുണ്ടായി.
സോഷ്യല്‍ മീഡിയ അടക്കമുള്ള നവമാധ്യമങ്ങളുടെ പിന്തുണയും കൊണ്ടു തന്നെയാണ് കേരളത്തിന് മാതൃകാപരമായ സമീപനങ്ങളുണ്ടായത്. അതേ മാധ്യമങ്ങള്‍ തന്നെ തെറ്റിനെ തെറ്റായി കാണിക്കാനും മുന്‍പില്‍ ഉണ്ടാകുമെന്ന കാര്യം നാം മറന്നു കൂട. പ്രളയ സമയത്ത് ലഭിച്ച ഒത്തൊരുമയും കൂട്ടായ്മയും പിന്നീട് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പരസ്പരം ചെളിവാരിയെറുന്നതിനും വഴിമാറുകയായിരുന്നു.
Read Also:പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കി ഈ ബാങ്കുകള്‍
യുഎഇ സഹായത്തിന്‍ മേലുള്ള വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞ് നിരവധിപേര്‍ രംഗത്തെത്തുകയുണ്ടായി. ഇക്കൂട്ടത്തില്‍ മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ശ്രദ്ധേയമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വിദേശ സഹായം തേടുന്നത് അഭിമാനകരമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കൈക്കൂലി വേണ്ടെന്ന് വച്ചാല്‍ തന്നെ പാതി പ്രശ്‌നങ്ങള്‍ തീരുമെന്ന് പറഞ്ഞ ഇ ശ്രീധരന്‍ വികസനത്തിലൂടെ അത് തെളിയിച്ച വ്യക്തിയാണ്. ലോകബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമ്പോള്‍ വായ്പയെടുക്കുക എന്ന നിലപാടിനോടൊപ്പം നില്‍ക്കുകയും വിദേശ സഹായത്തിന്റെ ആവശ്യമില്ല, അല്ലെങ്കില്‍ അത് അഭിമാനകരമല്ലെന്നുമാണ് മെട്രോമാന്‍ പ്രതികരിച്ചിട്ടുള്ളത്.
കേന്ദ്രത്തെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള വിവാദങ്ങളാണ് യുഎഇ സഹായ വാഗ്ദാനം ചെയ്യുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോഴുണ്ടായത്. അതേസമയം ഇ ശ്രീധരന്റെ നിലപാടു മാത്രമല്ല കേന്ദ്രത്തിന്റെ നിലപാടിനോടും വിരുദ്ധമായി ലോകത്തിന്റെ ഏതുകോണില്‍ നിന്നും സഹായ സ്വീകരിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന സൂചനയാണ് പുറത്തുവരുന്നത്. 700 കോടിയുടെ യുഎഇ സഹായം ഏതുവിധേനയു സ്വീകരണക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. മലയാളികളോട് ഒരുമാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു മുഖ്യമന്ത്രി.
Read Also: കൊച്ചി വിമാനത്താവളം പ്രവര്‍ത്തസജ്ജമായി : 33 വിമാനങ്ങള്‍ പറന്നിറങ്ങും
ഇത്തരത്തില്‍ ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി മറ്റൊരു കാര്യവും ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. ലഭിക്കുന്ന സഹായങ്ങളൊന്നും തന്നെ പാര്‍ട്ടി വികസനത്തിനോ മറ്റ് ധൂര്‍ത്തുകള്‍ക്കോ വിനിയോഗിക്കില്ലെന്ന്. സര്‍ക്കാരിനെ കളങ്കത്തിലാക്കുന്ന ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിക്കാകുമോ. കേന്ദ്രത്തെ പോലും തള്ളിപ്പറഞ്ഞ് യുഎഇയില്‍ നിന്നും സഹായമഭ്യര്‍ത്ഥിക്കുമ്പോള്‍ നാളെ ജനങ്ങള്‍ തന്നെ ഈ ഭരണനേതൃത്വത്തെ കൂവിവിളിക്കാന്‍ ഇടവരുത്താതിരിക്കട്ടെ.
പ്രളയക്കെടുതിയുടെ സമയത്ത് ബന്ധുനിയമന കേസില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിയായി അവരോധിച്ചതും മന്ത്രി കെ രാജുവിന്റെ വിദേശപര്യടനവും സര്‍ക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചകളെന്നോ സര്‍ക്കാരിനെ കരിനിഴലില്‍ ആക്കുന്നെതെന്നോ വേണം പറയാന്‍. മഹാപ്രളയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ പാര്‍ട്ടിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ ഇത്തരത്തിലുള്ള ഒരു നീക്കം തീര്‍ത്തും അപമാനകരം തന്നെയാണ്. സര്‍ക്കാര്‍ സ്വയം മുഖച്ഛായ മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ ഓടി നടന്ന് സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതും തീര്‍ത്തും ലജ്ജാകരം തന്നെ.
Post Your Comments